Sunday, February 28, 2010

സച്ചിന്റെ ഡബിള്‍ സെഞ്ച്വറി യും എന്റെ റണ്‍ ഔട്ട്‌ ഉം...

സച്ചിന്‍ ഡബിള്‍ അടിക്കുന്നതിനു എത്രയോ മുന്‍പ് തന്നെ ഞാന്‍ അത് അടിച്ചിരുന്നു... ഞെട്ടിപ്പോയി അല്ലെ? ഞാന്‍ വിശദമാക്കാം... എനിക്ക് ഒരു ഹോബി ഉണ്ട്.. ഫുഡ്‌ കഴിക്കുമ്പോ, ഞാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് ആലോചിച്ചു കൊണ്ടിരിക്കും... പണ്ടേ തുടങ്ങിയതാണ്... ഫുഡ്‌ കഴിക്കുമ്പോഴുള്ള ബോര്‍ അടി ഒഴിവാക്കാന്‍ ആണ് അങ്ങനെ ചെയ്യുന്നത്.. അങ്ങനെ നൂറു കണക്കിന് ഇന്നിങ്ങ്സുകള്‍ ഞാന്‍ കളിച്ചിട്ടുണ്ട്... സച്ചിന്‍ നേടിയ എല്ലാ records ഉം ഞാന്‍ മുന്‍പ് തകര്‍ത്തിട്ടുണ്ട്..കഴിഞ്ഞ ദിവസവും ഞാന്‍ ഒരു കിടിലം ഇന്നിഗ്സ് കളിക്കുകയായിരുന്നു.. അവസാനം 2 ബോളില്‍ 5 runs വേണം.. ഇത് ലാസ്റ്റ് വിക്കറ്റ് ആണ്.. ഞാന്‍ സെഞ്ച്വറി അടിച്ചിട് നില്‍ക്കുകയാണ്.. നല്ല ക്ഷീണവും ഉണ്ട്.. But, ഞാന്‍ ഔട്ട്‌ ആയാല്‍ എല്ലാം തീര്‍ന്നു.. ഇതാ എന്റെ ഷോട്ട് ആ ഫീല്ടര്‍ തടുതിട്ടു.. non-stricker's end il അത് എറിഞ്ഞുകൊടുത്തു.. ഞാന്‍ ഒരു 3 inch അകലത്തില്‍ എത്തിയപ്പോള്‍ stumps ആ പഹയന്‍ എറിഞ്ഞിട്ടു.. എന്ത് ചെയ്യാം.. വിജയത്തിന്റെ ഇത്ര അടുത്ത് കൊണ്ടിട്ടട്ടു ഇങ്ങനെ ഔട്ട്‌ ആയതില്‍ എനിക്ക് ഭയങ്കര സങ്കടം തോന്നി.. സഹിക്കാന്‍ പറ്റുന്നില്ല.. ഞാന്‍ ഫുഡ്‌ മുഴുവനും കഴിച്ചില്ല.. ഉടനെ തന്നെ പോയി കൈ കഴുകി..
ഭാര്യ ആകെ വിഷമത്തോടെ വന്നു ചോദിച്ചു: "എന്തെ ഫുഡ്‌ കഴിക്കാഞ്ഞത്? ഇഷ്ട്ടപ്പെട്ടില്ലേ?
ഞാന്‍: "run out ആയിപ്പോയി.."
"run out ഓ?"
"അതെ.. 2 ballil 5 runs വേണമായിരുന്നു.. പക്ഷെ റണ്‍ ഔട്ട്‌ ആയിപ്പോയി.."
ഞാന്‍ ഇത്രയുമേ പറഞ്ഞുള്ളൂ.. ഭാര്യ ഉടനെ തന്നെ റൂമിലേക് പോകുന്നത് കണ്ടു..
ഫോണ്‍ എടുത്തു എന്റെ ഉമ്മയെ വിളിയോട് വിളി.. ഇടയ്ക്കു ഭയങ്കരമായ ചിരിയും ഉണ്ട്.. എനിക്ക് ചമ്മല്‍ കാരണം ആ പ്രദേശത്തേക്ക് പോകാനേ തോന്നിയില്ല.. ഇത് കുടുംബത്തില്‍ ഉള്ളവരോട് വിവരിച്ചു കഴിഞ്ഞപ്പോള്‍ ഭാര്യക്ക്‌ ചെറിയ ഒരു ആശ്വാസം.. :)
.. ആ സംഭവത്തിന്‌ ശേഷം ഇതുവരെ ഫുഡ്‌ കഴിക്കുമ്പോ ഞാന്‍ ക്രിക്കറ്റ്‌ കളിച്ച്ചിട്ടെ ഇല്ല.. !!!!

16 comments:

  1. നിങ്ങള്‍ക്കും ഇതുപോലെ ചമ്മല്‍ അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് അറിയാം.. മനസ്സിലെങ്കിലും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത ഒരു ക്രിക്കറ്റ്‌ പ്രേമിയും ഉണ്ടാവില്ലല്ലോ.. ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പങ്കു വെക്കൂ...

    ReplyDelete
  2. ക്രിക്കറ്റ് കളികൊണ്ട് ഇങ്ങനെ ഒരു ഉപകാരമുണ്ടെന്നറിഞ്ഞത് നന്നായി. എനിക്കത് കിറുക്കന്മാരുടെ കളി ആയിട്ടെ തോനിയിരുന്നുള്ളൂ.. ഇപ്പോള്‍ അത് ഉറപ്പായി.. ഹ ഹ..

    എന്തായാലും വായിച്ചിരിക്കാന്‍ രസമുണ്ട് നല്ല ഒരു പോസ്റ്റ് തന്നെ ..

    ആശംസകള്‍

    ReplyDelete
  3. അഭിപ്രായങ്ങള്‍ക്കുള്ള വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കിയാല്‍ നന്നാവും .അതാണു അഭിപ്രായം പറയുന്നവര്‍ക്ക് സുഖം

    ReplyDelete
  4. ഹംസ,
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷമുണ്ട്.. പിന്നെ വാക്ക് തിട്ടപ്പെടുത്തല്‍ മാറ്റിയിട്ടുണ്ട്.. :) വീണ്ടും വരിക..

    ReplyDelete
  5. കൊള്ളക്കാരനു പറ്റിയ കളി തന്നെ..

    ReplyDelete
  6. സിനു
    വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.. :) വീണ്ടും വരിക..

    ReplyDelete
  7. ചുമ്മാതല്ല ഇന്ത്യ ഇടയ്ക്ക് തോക്കുന്നത്. വെറുത ഇരിക്കാതെ സെഞ്ച്വറി അടിക്കൂ മാഷേ...

    ReplyDelete
  8. വഷളാ..
    ആ സംഭവത്തോടെ ഞാന്‍ ഈ പരിപാടി പാടെ ഉപേക്ഷിച്ചു.. ഇപ്പൊ സുഖം സ്വസ്ഥം..:) :)
    അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്രികള്‍.. :)

    ReplyDelete
  9. ഇത് കാണൂ..
    http://kcgeetha.blogspot.com/2010/02/blog-post.html
    പ്രതികരിക്കൂ.. :) :)

    ReplyDelete
  10. ഞാന്‍ കരുതി ഭാര്യ വിളിച്ചത് ഡോക്ഠറെ ആയിരിയ്ക്കും എന്ന്

    ReplyDelete

വെറുതെ അങ്ങ് പോകുവാണോ? ഒന്ന് കമന്റ്‌ അടിച്ചിട്ട് പോയാട്ടെ..