Tuesday, February 9, 2010

ഒരു ഭാഷാ പ്രശ്നം..

ചെന്നയിലെ പുതിയ വാടക വീട്ടിലേക്കു താമസം മാറുന്ന ദിവസം നാട്ടില്‍ നിന്നും ഉമ്മയും വാപ്പയും എത്തിയിട്ടുണ്ടായിരുന്നു.. ഞങ്ങള്‍ ചെല്ലുമ്പോള്‍ പുതിയ വീട്ടില്‍ ഒരാള്‍ ചില അറ്റകുറ്റ പണികള്‍ ചെയ്യുന്നുണ്ടായിരുന്നു... അയാളെ ഓണര്‍ ഏര്‍പ്പാടാക്കിയതാണ്.. വൈകുന്നേരം ഒരു 5 മണി ആയപ്പോള്‍ ഓണര്‍ ന്റെ ഭാര്യ വന്ന് ഉമ്മയോട് തമിഴില്‍ പറഞ്ഞു.. "**** ഏഴെ *** 250 ***"... ഉമ്മ വന്ന് ഞങ്ങളോട് പറഞ്ഞു... "ആ ജോലി ചെയ്യുന്ന സെന്തിലിനെ ഏഴു മണി വരെ ജോലി ചെയ്യിപ്പിച്ചിട്ട് വിട്ടാല്‍ മതി എന്ന് ഓണര്‍ ന്റെ ഭാര്യ വന്ന് പറഞ്ഞിട്ട് പോയി"..
അപ്പൊ തന്നെ ഞാന്‍ അയാളോട് ചെന്ന് കാര്യം പറഞ്ഞു.. പുള്ളി എന്തൊക്കെയോ തിരിച്ചു പറഞ്ഞു.. എനിക്ക് അധികം ഒന്നും മനസ്സിലായില്ല.. അപ്പൊ ഉമ്മ വന്ന് അയാളോട് മലയാളത്തില്‍ ചൂടായി.. "നിന്നെ യാതൊരു കാരണവശാലും ഞങ്ങള്‍ 7 മണി കഴിയാതെ വിടുന്ന പ്രശ്നമില്ല "... ആകെ ബഹളം ആയി.. ഞാന്‍ ഓടി പോയി ഓണര്‍ ന്റെ ഭാര്യ യെ വിളിച്ചോണ്ട് വന്നു... അപ്പോഴല്ലേ കാര്യം പിടികിട്ടിയത്.. അവര്‍ ഉദ്ദേശിച്ചത്, അയാള്‍ ഒരു പാവപ്പെട്ടവന്‍ (എഴൈ ) അല്ലെ, അതുകൊട്നു ഒരു 250 രൂപ കൊടുത്തു വിടണേ എന്നാണു ... സെന്തിലിന്റെഅടി കൊള്ളാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത് ഏതോ ഭഗ്യം കൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും തോന്നാറുണ്ട്.. :)

1 comment:

  1. nee uddeshichathu kollamkaran aanennu manassilayi..ithu kollakkaran thanneya...
    ....haha...:sarath

    ReplyDelete

വെറുതെ അങ്ങ് പോകുവാണോ? ഒന്ന് കമന്റ്‌ അടിച്ചിട്ട് പോയാട്ടെ..