Sunday, February 28, 2010

സച്ചിന്റെ ഡബിള്‍ സെഞ്ച്വറി യും എന്റെ റണ്‍ ഔട്ട്‌ ഉം...

സച്ചിന്‍ ഡബിള്‍ അടിക്കുന്നതിനു എത്രയോ മുന്‍പ് തന്നെ ഞാന്‍ അത് അടിച്ചിരുന്നു... ഞെട്ടിപ്പോയി അല്ലെ? ഞാന്‍ വിശദമാക്കാം... എനിക്ക് ഒരു ഹോബി ഉണ്ട്.. ഫുഡ്‌ കഴിക്കുമ്പോ, ഞാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് ആലോചിച്ചു കൊണ്ടിരിക്കും... പണ്ടേ തുടങ്ങിയതാണ്... ഫുഡ്‌ കഴിക്കുമ്പോഴുള്ള ബോര്‍ അടി ഒഴിവാക്കാന്‍ ആണ് അങ്ങനെ ചെയ്യുന്നത്.. അങ്ങനെ നൂറു കണക്കിന് ഇന്നിങ്ങ്സുകള്‍ ഞാന്‍ കളിച്ചിട്ടുണ്ട്... സച്ചിന്‍ നേടിയ എല്ലാ records ഉം ഞാന്‍ മുന്‍പ് തകര്‍ത്തിട്ടുണ്ട്..കഴിഞ്ഞ ദിവസവും ഞാന്‍ ഒരു കിടിലം ഇന്നിഗ്സ് കളിക്കുകയായിരുന്നു.. അവസാനം 2 ബോളില്‍ 5 runs വേണം.. ഇത് ലാസ്റ്റ് വിക്കറ്റ് ആണ്.. ഞാന്‍ സെഞ്ച്വറി അടിച്ചിട് നില്‍ക്കുകയാണ്.. നല്ല ക്ഷീണവും ഉണ്ട്.. But, ഞാന്‍ ഔട്ട്‌ ആയാല്‍ എല്ലാം തീര്‍ന്നു.. ഇതാ എന്റെ ഷോട്ട് ആ ഫീല്ടര്‍ തടുതിട്ടു.. non-stricker's end il അത് എറിഞ്ഞുകൊടുത്തു.. ഞാന്‍ ഒരു 3 inch അകലത്തില്‍ എത്തിയപ്പോള്‍ stumps ആ പഹയന്‍ എറിഞ്ഞിട്ടു.. എന്ത് ചെയ്യാം.. വിജയത്തിന്റെ ഇത്ര അടുത്ത് കൊണ്ടിട്ടട്ടു ഇങ്ങനെ ഔട്ട്‌ ആയതില്‍ എനിക്ക് ഭയങ്കര സങ്കടം തോന്നി.. സഹിക്കാന്‍ പറ്റുന്നില്ല.. ഞാന്‍ ഫുഡ്‌ മുഴുവനും കഴിച്ചില്ല.. ഉടനെ തന്നെ പോയി കൈ കഴുകി..
ഭാര്യ ആകെ വിഷമത്തോടെ വന്നു ചോദിച്ചു: "എന്തെ ഫുഡ്‌ കഴിക്കാഞ്ഞത്? ഇഷ്ട്ടപ്പെട്ടില്ലേ?
ഞാന്‍: "run out ആയിപ്പോയി.."
"run out ഓ?"
"അതെ.. 2 ballil 5 runs വേണമായിരുന്നു.. പക്ഷെ റണ്‍ ഔട്ട്‌ ആയിപ്പോയി.."
ഞാന്‍ ഇത്രയുമേ പറഞ്ഞുള്ളൂ.. ഭാര്യ ഉടനെ തന്നെ റൂമിലേക് പോകുന്നത് കണ്ടു..
ഫോണ്‍ എടുത്തു എന്റെ ഉമ്മയെ വിളിയോട് വിളി.. ഇടയ്ക്കു ഭയങ്കരമായ ചിരിയും ഉണ്ട്.. എനിക്ക് ചമ്മല്‍ കാരണം ആ പ്രദേശത്തേക്ക് പോകാനേ തോന്നിയില്ല.. ഇത് കുടുംബത്തില്‍ ഉള്ളവരോട് വിവരിച്ചു കഴിഞ്ഞപ്പോള്‍ ഭാര്യക്ക്‌ ചെറിയ ഒരു ആശ്വാസം.. :)
.. ആ സംഭവത്തിന്‌ ശേഷം ഇതുവരെ ഫുഡ്‌ കഴിക്കുമ്പോ ഞാന്‍ ക്രിക്കറ്റ്‌ കളിച്ച്ചിട്ടെ ഇല്ല.. !!!!

Monday, February 15, 2010

സുരേഷ് ഗോപി പാടുന്നു...!!!!

മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ ഗ്രാന്‍ഡ്‌ ഫിനലെയില്‍ നമ്മുടെ സ്വന്തം സുരേഷ് ഗോപി ഒരു പാട്ട് പാടി.. ചാനല്‍ മാറ്റാന്‍ വേണ്ടി റിമോട്ട് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ,എന്തായാലും ഒന്ന് രണ്ടു വരി ഒന്ന് കേള്‍ക്കാമെന്ന് വിചാരിച്ചു.. എന്റമ്മോ .. കിടിലം... നല്ല ഒരു പാട്ട്.. വളരെ നന്നായി പാടിയിരിക്കുന്നു.. സുരേഷ് ഗോപിക്ക് ഇത്രയും നന്നായി പാടാന്‍ അറിയാമെന്നു ഒര്രിക്കലും വിചാരിച്ചില്ല... നിങ്ങള്‍ കണ്ടില്ലെങ്കില്‍ ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്യു....
http://www.youtube.com/watch?v=dTAHg7zrZI0
"മഞ്ജു പൂക്കളില്‍ ..നിലാ .." (ഞാന്‍ ഒന്ന് കൂടി കേള്‍ക്കട്ടെ... :) )
ഇനിയും നല്ല നല്ല ഗാനങ്ങള്‍ പാടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

Friday, February 12, 2010

vinnai thaandi varuvaaya...

vinnai thaandi varuvaaya songs കേള്‍ക്കാന്‍ നല്ല രസമാണ്.. A R Rahman ന്റെ വളരെ വ്യത്യസ്തമായ ഒരു ആല്‍ബം... കുറച്ചു ദിവസമായി എപ്പോഴും ഇത് തന്നെ ആണ് കേള്‍ക്കുന്നത്... ഇടയ്ക്ക് കുറച്ചു മലയാളം വരികള്‍ ഒക്കെ ഉണ്ട്... ... എന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ..
1. anbil avan..
2. omana penne..
3. hosana..
4. kannukkal kannai..
5. aaromale....
6. mannippaya..
7. vinnai thaandi varuvaaya..

എല്ലാവരും ഈ ആല്‍ബം ഒന്ന് കേട്ട് നോക്കൂ... നിങ്ങള്‍കും തീര്‍ച്ചയായും ഇഷ്ടപ്പെടും...

Thursday, February 11, 2010

സ്റ്റാര്‍ സിങ്ങര്‍

ടി വിയില്‍ സ്റ്റാര്‍ സിങ്ങര്‍ നടക്കുകയാണ്.. ഇന്ന് M G ശ്രീകുമാര്‍ കലിപ്പിലാണെന്ന് തോന്നുന്നു.. എല്ലാവര്ക്കും bad comments ആണ് കൊടുക്കുന്നത്... ജോബി നന്നായി പാടിയിട്ടുണ്ട്.. ചിത്രയും ശരത്തും നല്ല comments ആണ് പറഞ്ഞത്.. ... M G പറയുന്നു ആ പാട്ട് യേശുദാസ് പാടിയപോലെ വന്നില്ലെന്ന്.. M G പാടിയാലും വരില്ലല്ലോ..

ഇപ്പൊഴത്തെ singers നെ കുറിച്ചു എന്റെ പ്രവചനം ഇങ്ങനെയാണ് ...

Male Singers:
1. ജോബി
2. ശ്രീനാദ്
3. Danny

Female Singers
1. Preetha

2. Nayana
3. Sreekutty.

Joby സ്റ്റാര്‍ സിങ്ങര്‍ ആകാന്‍ എല്ലാ ആശംസകളും നേരുന്നു..

Tuesday, February 9, 2010

ഒരു ഭാഷാ പ്രശ്നം..

ചെന്നയിലെ പുതിയ വാടക വീട്ടിലേക്കു താമസം മാറുന്ന ദിവസം നാട്ടില്‍ നിന്നും ഉമ്മയും വാപ്പയും എത്തിയിട്ടുണ്ടായിരുന്നു.. ഞങ്ങള്‍ ചെല്ലുമ്പോള്‍ പുതിയ വീട്ടില്‍ ഒരാള്‍ ചില അറ്റകുറ്റ പണികള്‍ ചെയ്യുന്നുണ്ടായിരുന്നു... അയാളെ ഓണര്‍ ഏര്‍പ്പാടാക്കിയതാണ്.. വൈകുന്നേരം ഒരു 5 മണി ആയപ്പോള്‍ ഓണര്‍ ന്റെ ഭാര്യ വന്ന് ഉമ്മയോട് തമിഴില്‍ പറഞ്ഞു.. "**** ഏഴെ *** 250 ***"... ഉമ്മ വന്ന് ഞങ്ങളോട് പറഞ്ഞു... "ആ ജോലി ചെയ്യുന്ന സെന്തിലിനെ ഏഴു മണി വരെ ജോലി ചെയ്യിപ്പിച്ചിട്ട് വിട്ടാല്‍ മതി എന്ന് ഓണര്‍ ന്റെ ഭാര്യ വന്ന് പറഞ്ഞിട്ട് പോയി"..
അപ്പൊ തന്നെ ഞാന്‍ അയാളോട് ചെന്ന് കാര്യം പറഞ്ഞു.. പുള്ളി എന്തൊക്കെയോ തിരിച്ചു പറഞ്ഞു.. എനിക്ക് അധികം ഒന്നും മനസ്സിലായില്ല.. അപ്പൊ ഉമ്മ വന്ന് അയാളോട് മലയാളത്തില്‍ ചൂടായി.. "നിന്നെ യാതൊരു കാരണവശാലും ഞങ്ങള്‍ 7 മണി കഴിയാതെ വിടുന്ന പ്രശ്നമില്ല "... ആകെ ബഹളം ആയി.. ഞാന്‍ ഓടി പോയി ഓണര്‍ ന്റെ ഭാര്യ യെ വിളിച്ചോണ്ട് വന്നു... അപ്പോഴല്ലേ കാര്യം പിടികിട്ടിയത്.. അവര്‍ ഉദ്ദേശിച്ചത്, അയാള്‍ ഒരു പാവപ്പെട്ടവന്‍ (എഴൈ ) അല്ലെ, അതുകൊട്നു ഒരു 250 രൂപ കൊടുത്തു വിടണേ എന്നാണു ... സെന്തിലിന്റെഅടി കൊള്ളാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത് ഏതോ ഭഗ്യം കൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും തോന്നാറുണ്ട്.. :)